ജോൺസൺ ചെറിയാൻ .
ഓസ്‌കാർ പുരസ്‌കാരം നേടിയതിന് പിന്നാലെ ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി ഔദ്യോഗികമായി നിയമിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ ആണ് ബെല്ലി.ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികളെ വളർത്തുന്നതിലെ അർപ്പണബോധവും മാതൃകാപരമായ സേവനവും പരിഗണിച്ചാണ് അവരെ നിയമിച്ചതെന്ന് സർക്കാർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.