Monday, December 23, 2024
HomeKeralaകരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.

കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.

ജോൺസൺ ചെറിയാൻ .

തിരുവനന്തപുരം: വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.രാവിലെ ആറുമണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസിനെ കരടി ആക്രമിച്ചത്. ശിവദാസിന് നേരെ പാഞ്ഞടുത്ത കരടി ആക്രമിക്കുകയായിരുന്നു. കരടിയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ സമീപത്തെ മരത്തിൽ കയറിയെങ്കിലും, കരടിയും കൂടെ കയറി. മരത്തിൽ നിന്ന് താഴേക്ക് തള്ളിയതിന് ശേഷം ആക്രമണം തുടർന്നു.

RELATED ARTICLES

Most Popular

Recent Comments