പി പി ചെറിയാൻ.
ഹൂസ്റ്റൺ(ടെക്‌സസ്) – വെസ്റ്റ് ഹൂസ്റ്റണിലെ ഹൈവേ 6 ന് സമീപമുള്ള വീട്ടിൽ ഭാര്യയെയും മകളെയും തുടർന്ന് വെടിവെച്ച ശേഷം ഭർത്താവു സ്വയം വെടിവച്ചു മരിച്ചുവെന്ന് പോലീസ് അറിയിച്ചു.പ്രെസ്റ്റൺ ക്ലിഫ് കോർട്ടിലെ 13400 ബ്ലോക്കിലെ ഒരു ടൗൺഹോമിന് പുറത്ത് പുലർച്ചെ 5:30 നാണ് മാരകമായ വെടിവയ്പ്പ് നടന്നത്.
പോലീസ് എത്തിയപ്പോൾ ദമ്പതികളുടെ 13 വയസ്സുള്ള മകളെ വീടിന് പുറത്ത് കണ്ടെത്തി, ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ വെടിയേറ്റ സ്ത്രീയുടെ ഒരു കൈ വാതിലിനടിയിൽ സഹായത്തിനായി ആംഗ്യം കാണിക്കുന്നത് ശ്രദ്ധിച്ചു. ഉദ്യോഗസ്ഥർ അകത്തു പ്രവേശിക്കുവാൻ പോകുമ്പോൾ, മറ്റൊരു വെടിയൊച്ച കേട്ടു.
മുറിയിൽ പ്രവേശിച്ചപ്പോൾ വെടിയേറ്റ് മരിച്ച മധ്യവയസ്‌കനെ കണ്ടതായി പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകളെ ജീവനോടെയാണെങ്കിലും പരിക്കേറ്റതായും അവർ കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ തലയിലും 20 വയസ്സിനു മുകളിൽ പ്രായമുള്ള മകളുടെ കൈയിലും വെടിയേറ്റിരുന്നു.രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവരുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്താണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.” അസിസ്റ്റന്റ് ചീഫ് മേഗൻ ഹോവാർഡ് കൂടെ പറഞ്ഞു.ആരാണ് 911-ൽ വിളിച്ചതെന്ന് വ്യക്തമല്ല, എന്നാൽ വീടിനുള്ളിലുണ്ടായിരുന്നവരിൽ ഒരാളാണ് വിളിച്ചതെന്ന് ഹോവാർഡ് പറഞ്ഞു.