ജോൺസൺ ചെറിയാൻ .
തക്കാളി വില വർധിച്ചപ്പോൾ തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തിൽ ഒരു വർത്തയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിൻ പുറത്തുവരുന്നത്. ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കൊള്ളയടിച്ചിരിക്കുന്നു.പാലമേനരു മാർക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കർഷകനെ അക്രമികൾ ബിയർ കുപ്പികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.ആക്രമണം നടത്തുമ്പോൾ പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ കർഷകനെ നാട്ടുകാർ പുങ്ങന്നൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.