വെൽഫെറെ പാർട്ടി .
മലപ്പുറം പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘ്പരിവാർ രാജ്യത്തുടനീളം വംശീയ അതിക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും മതധ്രുവീകരണം ശക്തിപ്പെടുത്തി രാജ്യത്തെ അരക്ഷിതാവസ്ഥയിലക്കുകയാണ് സംഘ് ലക്ഷ്യമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന മുസ്ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരെ മലപ്പുറം കുന്നമ്മലിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ്സും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും തുറന്നു വിട്ട ഹിന്ദുത്വ വിഷ ബീജങ്ങൾ ആയുധമേന്തി രാജ്യത്തെ മുസ്ലിങ്ങളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഹരിയാനയിൽ പള്ളി ഇമാമിനെയടക്കം വധിച്ച വംശിയാക്രമണം അതാണ് വ്യക്തമാക്കുന്നത്. വജയ്പൂർ-മുംബൈ ട്രെയിനിൽ ആർ പി എഫ് ഉദ്യോഗസ്ഥൻ മുസ്ലിംകളെ തേടിപ്പിടിച്ച് വെടിവെച്ച് കൊല്ലുകയാണുണ്ടായത്.