ഷാജീ രാമപുരം.
ഡാലസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന് ഇന്നു മുതൽ (വെള്ളി) ആഗസ്റ്റ് 6 ഞായർ വരെ സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Road, Mesquite, Tx 75150) നടത്തപ്പെടുന്നു.
ഇന്ന് (വെള്ളി) വൈകിട്ട് 6.30 മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെയും നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകനും, സി എസ് ഐ സഭയുടെ കൊല്ലം – കൊട്ടാരക്കര ഭദ്രാസന അധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും, വേദ പണ്ഡിതനും ആയ ബിഷപ് ഡോ. ഉമ്മൻ ജോർജ് മുഖ്യ സന്ദേശം നൽകും.
കൺവെൻഷനോടനുബന്ധിച്ച് എല്ലാദിവസവും ഡാളസിലെ 21 ഇടവകളിലെ ഗായകർ ഉൾപ്പെടുന്ന എക്ക്യൂമെനിക്കൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
1979 ൽ ഡാളസിൽ ആരംഭിച്ച കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിൽ ഇന്ന് വിവിധ സഭകളിൽപ്പെട്ട ഏകദേശം 21 ഇടവകകൾ അംഗങ്ങളാണ്. ഡാളസിലെ മെസ്ക്വിറ്റിലുള്ള സെന്റ്. പോൾസ് മാർത്തോമ്മ ഇടവകയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റവ. ഷൈജു സി. ജോയ് പ്രസിഡന്റും, വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വൈസ് പ്രസിഡന്റും, ഷാജി എസ്. രാമപുരം ജനറൽ സെക്രട്ടറിയും, വിൻസെന്റ് ജോണികുട്ടി ട്രസ്റ്റിയും, ജോൺ തോമസ് ക്വയർ ഡയറക്ടറും , ജസ്റ്റിൻ പാപ്പച്ചൻ യൂത്ത് കോർഡിനേറ്ററും ആയ 21 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ഡാളസിലെ കെഇസിഎഫിന് (KECF) ചുക്കാൻ പിടിക്കുന്നത്.
ഇന്നും ,ശനി, ഞായർ ( Aug 4,5,6) തുടങ്ങിയ ദിവസങ്ങളിൽ നടത്തപ്പെടുന്ന സംയുക്ത കൺവെൻഷനിലേക്ക് ഡാളസിലെ എല്ലാവിശ്വാസികളെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.