Thursday, July 3, 2025
HomeNew Yorkകേരള സമാജം ഓഫ് ന്യൂജേഴ്‌സി പിക്‌നിക് സംഘടിപ്പിച്ചു.

കേരള സമാജം ഓഫ് ന്യൂജേഴ്‌സി പിക്‌നിക് സംഘടിപ്പിച്ചു.

ജിനേഷ് തമ്പി.

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സി  (KSNJ ) വിജയകരമായി വാർഷിക പിക്നിക് സംഘടിപ്പിച്ചു. പരാമസ്‌ നഗരത്തിലെ വാൻ സുവാൻ പാർക്കിൽ സംഘടിപ്പിച്ച പിക്നിക്കിൽ നിരവധി അംഗങ്ങൾ  കുടുംബസമേതം പങ്കെടുത്തു . കേരളത്തിൽ നിന്നും അമേരിക്കൻ സന്ദർശനത്തിന് വന്ന സാമൂഹിക പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കര പരിപാടിയിൽ വിശിഷ്ടതിഥിതിയായിരുന്നു .

പിക്നിക്കിന്റെ ഭാഗമായി KSNJ വിവിധയിനം കായികമത്സരങ്ങൾ നടത്തുകയും  വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.  അംഗങ്ങളുടെ നേതൃത്വത്തിൽ തയാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണം പരിപാടിയുടെ വിജയത്തിന്റെ  മാറ്റു കൂട്ടി

കേരള സമാജം ഓഫ് ന്യൂജേഴ്‌സി  പ്രസിഡന്റ് ജിയോ ജോസഫ് പിക്നിക്കിൽ പങ്കെടുത്തു വിജയിപ്പിച്ച  എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു .

RELATED ARTICLES

Most Popular

Recent Comments