Thursday, December 5, 2024
HomeKeralaപുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ .

പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ .

സോളിഡാരിറ്റി.

പൊന്നാനി : കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തിൽ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്ന് വിമോചനം സാധ്യമാക്കാൻ ഹിജ്റയെക്കുറിച്ച സ്മരണകൾ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മുഹർറം : വിമോചനത്തിലേക്കുള്ള പലായനങ്ങൾ’ എന്ന തലക്കെട്ടിൽ പൊന്നാനിയിൽ ഇസ്‌ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
സോളാരിറ്റി ജില്ലാ പ്രസിഡൻറ് ഡോക്ടർ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖി സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് ഉമൈമത്ത് ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡൻറ് മുബഷിറ, എസ് ഐ ഒ ഏരിയ പ്രസിഡൻറ് മുർഷിദ് എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഫവാസ് കെ നന്ദി പ്രകാശിപ്പിച്ചു.
RELATED ARTICLES

Most Popular

Recent Comments