പി. പി ചെറിയാൻ.
(ഐഡഹോ) – 2020 സെപ്റ്റംബറിൽ കോവിഡ് പാൻഡെമിക് സമയത്ത് സിറ്റി ഹാളിന് പുറത്ത് മതപരമായ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ഗബ്രിയേൽ റെഞ്ചും, സീനും, റേച്ചൽ ബോനെറ്റും മോസ്കോ, ഐഡഹോ നഗരത്തിനും ചില നഗര ജീവനക്കാർക്കുമെതിരെ ഫയൽ ചെയ്ത സിവിൽ കേസ് ഒത്തുതീർക്കുന്നതിനു ധാരണയായി. പാൻഡെമിക് സമയത്ത് ഫേസ് മാസ്ക് , സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുറ്റങ്ങൾ ചുമത്തിയിരുന്നത്.വൈറസ് പടരുന്നത് തടയുന്നതിനും, ജീവൻ രക്ഷിക്കുന്നതിനും “ചട്ടങ്ങൾ ആവശ്യമാണ്” എന്ന് സിറ്റി വാദിച്ചു.
“സെറ്റിൽമെന്റ് കരാറിന്റെ നിബന്ധനകൾ പ്രകാരം, മൊത്തം സെറ്റിൽമെന്റ് തുക $300,000 നൽകും, നഗരത്തിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് പറയുന്നു
“സ്യൂട്ട് തീർപ്പാക്കുന്നതിനും നീണ്ടുനിൽക്കുന്ന വ്യവഹാര നടപടികൾ ഒഴിവാക്കുന്നതിനുമുള്ള ഏറ്റവും നല്ല നടപടിയാണ് കേസിലെ സാമ്പത്തിക ഒത്തുതീർപ്പാണ് ഐസിആർഎംപി നിർണ്ണയിച്ചതെന്നും” പ്രസ്താവന കൂടുതൽ വിശദീകരിച്ചു
ക്രൈസ്റ്റ് ചർച്ചിലെ അംഗവും പബ്ലിക് റിലേഷൻസ് കൺസൾട്ടന്റും യാഥാസ്ഥിതിക കമന്റേറ്ററുമായ റെഞ്ച് ജൂലൈ 17-ലെ പത്രക്കുറിപ്പിൽ, “ഈ നാണംകെട്ട കഥ അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന്” പറഞ്ഞു.