പി പി ചെറിയാൻ.
ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ.
ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസകാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
സൂം മീറ്റിംഗ് ഐഡി: 825 1972 1393
പാസ് കോഡ്: 2023.