വെൽഫെയർ പാർട്ടി .
മലപ്പുറം: നിത്യോപയോഗഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നിലപാട് അപഹാസ്യം *ജ്യോതിവാസ് പറവൂർ.
സാധനങ്ങളുടെ
വിലയകയറ്റത്തിനെതിരെ ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ട്രേഡ് യൂണിയൻസ് ( FITU)
മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ
തെരുവ് സംഘടിപ്പിച്ചു.
പ്രതിഷേധം എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ വിലകൾ അനിയന്ത്രിതമായി കുതി ക്കുമ്പോൾ അതിനെതിരെ മൗനം പാലിക്കുന്ന ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നിലപാട് പ്രതിഷേധാർഹവും അപഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ് , സപ്ലൈകോ എന്നിവയുടെ താൽക്കാലിക മൊബൈൽ ഔട്ട്ലെറ്റുകൾ പഞ്ചായത്ത് തേറും ആരംഭിക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.
എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ മുഖ്യ പ്രഭാഷണം നടത്തി.