ജോൺസൺ ചെറിയാൻ .
കണ്ണൂർ : കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അടുക്കളയിൽ അംഗൻവാടിയിലെ ഹെൽപ്പറാണ് പാമ്പിനെ ആദ്യം കണ്ടത്.അടുക്കളയുടെ മുകൾ ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. ഈ സമയം കുട്ടികൾ അംഗൻവാടിയിൽ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടിരുന്നു. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിനെ പിടികൂടുകയായിരുന്നു. ഫൈസൽ വിളക്കോട്, തോമസ് കൊട്ടിയൂർ, ബിനോയ് എന്നിവരാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.