Sunday, January 5, 2025
HomeAmericaഉമ്മചാണ്ടിയുടെ വേർപാടിൽ സെന്റ് തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് ഓഫ് സൗത് ഫ്ളോറിഡ അനുശോചിച്ചു.

ഉമ്മചാണ്ടിയുടെ വേർപാടിൽ സെന്റ് തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് ഓഫ് സൗത് ഫ്ളോറിഡ അനുശോചിച്ചു.

പി.പി ചെറിയാൻ.

ഫ്ളോറിഡ: ശ്രീ ഉമ്മചാണ്ടിയുടെ വേർപാടിൽ സെന്റ് തോമസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് ഓഫ് സൗത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു.
ജൂലൈ 22 ന് വൈകിട്ട് ആറുമണിക്ക് പരിശുദ്ധ ദേവാലയ അഗണത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഫ്ളോറിഡയിലുള്ള വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു.

ഫാ. ഷോൺ മാത്യു, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ അസിസ്റ്റന്റ് വികാരി, പ്രാർഥനക്കുശേഷം, ശ്രീ ഉമ്മൻ ചെണ്ടയെ അനുസ്‌മരിച്ചു പ്രസംഗിക്കുകയും, സ്വാഗതം ആശംസിക്കുകയും ചെയ്‌തു. തുടർന്ന് ശ്രീ ഉമ്മൻ ചാണ്ടിയുടെ സ്മരണാർദ്ധം മിസ്റ്റർ. രാജൻ പടവത്തിൽ, മിസ്റ്റർ. സുനിൽ തൈമറ്റം, മിസ്റ്റർ. മേലേപുരക്കൽ ചാക്കോ എന്നിവർ ദീപം കൊളുത്തി ആദരിച്ചു.

തുടർന്ന് മിസ്റ്റർ. രാജൻ പടവത്തിൽ (ഫൊക്കാന പ്രസിഡന്റ്), മിസ്റ്റർ. സുനിൽ തൈമറ്റം (പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ, ഫ്ലോറിഡ ചാപ്റ്റർ), മിസ്റ്റർ. മാത്തുക്കുട്ടി തുമ്പമൺ, (സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്), മിസ്റ്റർ. തങ്കച്ചൻ കിഴക്കേപറമ്പിൽ (സീനിയർ ചേംബർ ഇന്റർനാഷണൽ കോറൽ സ്പ്രിംഗ് ലീജിയൻ പ്രസിഡന്റ്) മിസ്റ്റ്ർ. ഷിബു സ്‌കറിയ (നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ), മിസ്റ്റർ. ബിജോയ് സേവിയർ (ഫോമാ നാഷണൽ കമ്മിറ്റി ),മിസ്റ്റർ. രാജൻ ജോർജ്‌ (നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി ), മിസിസ്. ബിനു ചിലമ്പത്ത് (ഒ.ഐ.സി.സി ചെയർമാൻ), മിസ്റ്റർ. സാമുവൽ ജോൺ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ), മിസ്റ്റർ. കുര്യൻ വർഗീസ്, (ഫോമാ പൊളിറ്റിക്കൽ ഫോറം), മിസ്റ്റർ. ഷാജുമോൻ ചാക്കോ (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ്ചർച്) ഏവരുടെയും കരളലിയിപ്പിക്കുന്ന സന്ദേശങ്ങൾക്കു മുൻപിൽ സദസ്സ്‌ നിറകണ്ണുകളോട്, പ്രാർത്ഥനയോടെ പ്രിയ നേതാവിന്‌ യാത്രാമൊഴി നേർന്നു.

തുടർന്ന് മിസ്റ്റർ. പനങ്ങായിൽ ഏലിയാസ്, (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ സെക്രട്ടറി), ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച സുവനീർ പ്രകാശനത്തിനു റവ.ഫാ ഡോ .ജോയ് പിംഗോളിൽ ന്റെ നേതൃത്വത്തിൽ ഈ ഇടവകനടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് 2008 ൽ പ്രിയ ഉമ്മൻചാണ്ടി നൽകിയ സന്ദേശം വായിച്ചു് പ്രിയ നേതാവിനെ നന്ദിയോടെ അനുസ്മരിക്കുകയും,വിശിഷ്ട്ട അധിതികൾക്കു നന്ദിപ്രകാശനം നടത്തുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments