Monday, August 11, 2025
HomeIndiaഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ.

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ.

ജോൺസൺ ചെറിയാൻ.

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കുർണൂലിൽ. 108 അടി ഉയരമുള്ള രാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കുർണൂലിൽ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. കുർണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക. മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പത്തിന് കീഴിൽ 500 കോടി രൂപ ചെലവിലാണ് ഇത് നിർമിക്കുന്നത്. ശ്രീരാമനോടുള്ള വികാരവും ഭക്തിയും കൊണ്ട് കുർണൂലിനെ ഈ പ്രതിമ ഉയർത്തിപ്പിടിക്കുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments