Saturday, June 28, 2025
HomeKerala11 കാരിയെ തെരുവുനായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു.

11 കാരിയെ തെരുവുനായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു.

ജോൺസൺ ചെറിയാൻ.

കണ്ണൂർ:പിലാത്തറയിൽ 11 കാരിയെ തെരുവുനായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. കാലിന് കടിയേറ്റ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ഓലശ്ശേരിയിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ പിലാത്തറയിൽ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയായാണ് 11കാരിയെ തെരുവ് നായക്കൂട്ടം അക്രമിച്ചത്. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ ഓടിയെത്തിയാണ് രക്ഷിച്ചത്. കാലിന് കടിയേറ്റ വിദ്യാർഥിനി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ഓലശ്ശേരിയിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കിടപ്പ് രോഗിയെ അടക്കം നായ കടിച്ചു .71കാരനായ കുട്ടിയപ്പനെയാണ് തെരുവ് നായ കടിച്ചത്. കുട്ടിയപ്പൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ നിരവധി വളർത്ത് മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു.

RELATED ARTICLES

Most Popular

Recent Comments