Tuesday, July 15, 2025
HomeAmericaഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു .

ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു .

പി പി ചെറിയാൻ.

ഇർവിങ് (ടെക്സാസ് ): സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ബഹുമാനപ്പെട്ട  ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.ജൂലൈ 23 വിശുദ്ധ കുർബാനയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന  അനുശോചനയോഗത്തിൽ  വികാരി റവ ഫാദർ ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു .ഇടവക ട്രസ്റ്റീ  ഷാജി വെട്ടിക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു .ശ്രീ ബാബു ഇട്ടി മാനേജിങ് കമ്മിറ്റി മെമ്പർ അനുശോചന പ്രസംഗം നടത്തി. നമ്മളിൽ നിന്നും കർത്രു   സന്നിധിയിൽ ചേർക്കപ്പെട്ട ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഉമ്മൻചാണ്ടിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യോഗം സമാപിച്ചു.  

 

RELATED ARTICLES

Most Popular

Recent Comments