Wednesday, February 11, 2026
HomeNewsഎമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്.

എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്.

ജോൺസൺ ചെറിയാൻ.

എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയെ തകര്‍ത്ത് പാകിസ്ഥാന്. 128 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിരയ്ക്ക് 40 ഓവറില്‍ 224 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഭിഷേക് ശര്‍മ്മ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ പൊരുതി (51 പന്തില്‍ 61 റണ്‍സ്) നില്‍ക്കാന്‍ കഴിഞ്ഞത്. ഫൈനലില്‍ ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

പാകിസ്ഥാനായി സൂഫിയന്‍ മുഖീം 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മെഹ്‌റാന്‍ മുംതാസ്, അര്‍ഷാദ് ഇഖ്ബാല്‍, മുഹമ്മദ് വസിം ജൂനിയര്‍ എന്നിവര്‍ രണ്ടും മുബാസിര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. തയ്യബ് താഹിറിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്ഥാന്‍ കൂറ്റന്‍ റണ്‍സ് നേടിയത്.

RELATED ARTICLES

Most Popular

Recent Comments