Monday, August 11, 2025
HomeIndiaമണിപ്പൂരിലെ കലാപത്തോടെ രാജ്യം ലോകത്തിന് മുന്‍പില്‍ നാണംകെട്ടു.

മണിപ്പൂരിലെ കലാപത്തോടെ രാജ്യം ലോകത്തിന് മുന്‍പില്‍ നാണംകെട്ടു.

ജോൺസൺ ചെറിയാൻ.

മണിപ്പൂരിലെ കലാപത്തോടെ രാജ്യം ലോകത്തിന് മുന്‍പില്‍ നാണംകെട്ടെന്ന് ഡിവൈഎഫ്‌ഐ. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് പോലും പ്രധാനമന്ത്രി അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപമാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് വി കെ സനോജ് കുറ്റപ്പെടുത്തി. മണിപ്പൂര്‍ കലാപത്തില്‍ കേരള ബിജെപിയുടെ അഭിപ്രായം എന്താണെന്നും അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്.ഐ. സെക്യുലര്‍ സ്ട്രീറ്റുകള്‍ സംഘടിപ്പിക്കും. കൂടാതെ 211 കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലിയും പൊതുയോഗങ്ങളും നടത്തും. നാളെ 3000 കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്ന് വി കെ സനോജ് അറിയിച്ചു.

സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണത്തിനായി എല്ലാ ജില്ലകളിലും കാല്‍നട ജാഥകള്‍ നടത്തുമെന്നും സനോജ് പറഞ്ഞു. വിനായകന്റെ പ്രസ്താവനയോട് ഡി.വൈ.എഫ്.ഐ. വിയോജിപ്പ് അറിയിച്ചു. മരിച്ചുപോയ ആളുകളെക്കുറിച്ച് ഈ രീതിയില്‍ പറയരുതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments