Saturday, February 14, 2026
HomeKeralaജനങ്ങൾ ഉമ്മൻ ചാണ്ടിയുടെ പേര് ഓർക്കും ശശി തരൂർ.

ജനങ്ങൾ ഉമ്മൻ ചാണ്ടിയുടെ പേര് ഓർക്കും ശശി തരൂർ.

ജോൺസൺ ചെറിയാൻ.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ജനങ്ങൾ ഉമ്മൻ ചാണ്ടിയുടെ പേരായിരിക്കും ഓർക്കുകയെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് കേരളത്തിന്റെ ഭാഗ്യമായിരുന്നു. അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. 18 മണിക്കൂർ വരെ ലക്ഷക്കണക്കിന് ആളുളെ കാണാനും പ്രശ്നങ്ങൾ പരിഹരിക്കാനും ലോകത്ത് മറ്റൊരു നേതാവിന് കഴിയില്ല. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം എല്ലാവരുടേതുമാണ്. ജനങ്ങൾക്ക് വേണ്ടി ഇത്രയും അർപ്പണ ബോധത്തോടെ പ്രവർത്തിച്ച നേതാവ് അപൂർവമാണെന്നും ശശി തരൂർ അനുസ്മരിച്ചു.

RELATED ARTICLES

Most Popular

Recent Comments