Saturday, December 13, 2025
HomeIndiaമടങ്ങിവരൂ ഇന്ത്യയിലെത്തിയ പാക് യുവതിയോട് ആദ്യഭര്‍ത്താവ്.

മടങ്ങിവരൂ ഇന്ത്യയിലെത്തിയ പാക് യുവതിയോട് ആദ്യഭര്‍ത്താവ്.

ജോൺസൺ ചെറിയാൻ.

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം നാല് മക്കളുമായി കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് വനിതയോട് മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ച് ആദ്യഭര്‍ത്താവ്. ഒരു പാകിസ്താനി യുട്യൂബര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് യുവതി സീമ ഹൈദറിനോട് ആദ്യഭര്‍ത്താവ് ഗുലാം ഹൈദര്‍ തിരികെച്ചെല്ലണമെന്ന് അപേക്ഷിച്ചത്.

ഞാനെത്രത്തോളം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് നന്നായറിയില്ലേ? നീ മടങ്ങിവരൂ. നിന്നെയും കുഞ്ഞുങ്ങളേയും എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ആരും നിന്നോട് ഒന്നും പറയില്ല. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം” ഗുലാം പറയുന്നു.

സീമയ്ക്ക് വേണ്ടിയാണ് തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ചതെന്ന് ഗുലാം പറഞ്ഞു. താനിപ്പോഴും സീമയെ സ്നേഹിക്കുന്നതായും ഇനിയുള്ള കാലവും ആ ഇഷ്ടം തുടരുമെന്നും ഗുലാം ഹൈദര്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് ആയ പബ്ജിയിലൂടെ പരിചയപ്പെട്ട പ്രണയത്തിലായതിന് പിന്നാലെയാണ് ഇന്ത്യക്കാരനായ യുവാവിനെ തേടി സീമ ഹൈദര്‍ മക്കളോടൊപ്പം നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്.

RELATED ARTICLES

Most Popular

Recent Comments