Monday, December 15, 2025
HomeKeralaകേരളം നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവ് ജനങ്ങളിലേക്കിറങ്ങിയ മനുഷ്യസ്‌നേഹിയെന്ന് മോഹന്‍ലാല്‍.

കേരളം നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവ് ജനങ്ങളിലേക്കിറങ്ങിയ മനുഷ്യസ്‌നേഹിയെന്ന് മോഹന്‍ലാല്‍.

ജോൺസൺ ചെറിയാൻ.

കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് നടന്‍ മോഹന്‍ലാല്‍. ഉമ്മന്‍ചാണ്ടി എന്നും പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനുമായിരുന്നു. എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ അനുശോചിച്ചു‘വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’.. മോഹന്‍ലാല്‍ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments