ജോൺസൺ ചെറിയാൻ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം ആരംഭിച്ചു; ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് നരേന്ദ്രമോദി ഒരു ദിവസ്സത്തെ സന്ദർശനത്തിനായ് യു.എ.ഇ യിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾ സന്ദർശന വേളയിൽ ഉണ്ടാകും. ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം ഫ്രാൻസ് ദേശീയ ദിനത്തിൽ പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിൽ റഫാൽ ഇടപാടാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു രണ്ട് ദിവസ്സത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി അബുദാബി വിമാനത്താവളത്തിൽ എത്തിയത്. ഊഷ്മളമായ വരവേൽപ്പാണ് ഇന്ത്യൻ പ്രധാന മന്ത്രിയ്ക്ക് വിമാനത്താവളത്തിയിൽ യു.എ.ഇ ഒരുക്കിയത്. ഒപ്പം ഇന്ത്യൻ സ്ഥാനപതി കാര്യാലയ പ്രതിനിധികളും ഇന്ത്യൻ പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ സ്വീകരിച്ചു.