ജോൺസൺ ചെറിയാൻ.
രാജ്യത്തിൻ്റെ പ്രതീക്ഷകൾ പേറി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ 3 അല്പസമയത്തിനുള്ളിൽ കുതിച്ചുയരും. ഉച്ചയ്ക്ക് 2.35 നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിക്കുന്നത്. വിക്ഷേപണത്തിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, ചന്ദ്രയാൻ-3 യുടെ ബജറ്റ് ആദിപുരുഷിനേക്കാൾ കുറവോ? എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ച.വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, 75 മില്യൺ ഡോളറിൽ താഴെ (ഏകദേശം 615 കോടി രൂപ) ബജറ്റിലാണ് ചന്ദ്രയാൻ -3 നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 ന് അനുവദിച്ച തുകയേക്കാൾ വളരെ കുറവാണ് ഇത്. എന്നാൽ ‘ആദിപുരുഷ്’ നിർമ്മാതാക്കൾ ചിത്രത്തിനായി 700 കോടി രൂപ ചെലവഴിച്ചുവെന്നാണ് ട്വിറ്ററിൽ ചില ഉപയോക്താക്കൾ അവകാശപ്പെടുന്നത്.