ജോൺസൺ ചെറിയാൻ.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ ഇനിമുതല്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക. ഐസിസി തന്നെയാണ് ഇതുസംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്. 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.ഈ സുപ്രധാന തീരുമാനം ഏറെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ – വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുകയാകും ലഭിക്കുക. ഈ ലക്ഷ്യത്തോടെ 2017 മുതല്‍ വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടായിരുന്നുവെന്നും ഗ്രെഗ് ബാര്‍ക്ലെ വ്യക്തമാക്കുന്നു.