Wednesday, August 13, 2025
HomeNewsഎംബാപ്പെ ആരാധകർ ഫ്രാൻസിലേതിനേക്കാൾ കൂടുതൽ ഇന്ത്യയിൽ മോദി.

എംബാപ്പെ ആരാധകർ ഫ്രാൻസിലേതിനേക്കാൾ കൂടുതൽ ഇന്ത്യയിൽ മോദി.

ജോൺസൺ ചെറിയാൻ.

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഒരു “സൂപ്പർഹിറ്റ്” ആണ് എംബാപ്പെ. ഫ്രാൻസിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകർ അദ്ദേഹത്തിന് ഇന്ത്യയിൽ ഉണ്ടെന്നും മോദി. പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം പ്രധാനമന്ത്രിയുടെ ദ്വിദിന ഫ്രാൻസ് സന്ദർശനം തുടരുകയാണ്.

ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ കൈലിയൻ എംബാപ്പെയുടെ ഇന്ത്യൻ ആരാധകർക്കിടയിൽ വർദ്ധിച്ചുവരുന്ന ജനപ്രീതി മോദി എടുത്തുപറഞ്ഞു. “ഇന്ത്യയിലേക്ക് വരൂ, ഫ്രഞ്ച് ഫുട്ബോളറിന്റെ പ്രശസ്തി നേരിട്ട് കണ്ടറിയാം. ഇന്ത്യയിലെ യുവാക്കൾക്കിടയിൽ അദ്ദേഹം സൂപ്പർഹിറ്റാണ്. കിലിയൻ എംബാപ്പെയുടെ ആരാധകർ ഫ്രാൻസിനേക്കാൾ കൂടുതൽ ഇന്ത്യയിലാണ്”- പാരീസിലെ ലാ സീൻ മ്യൂസിക്കലിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments