Sunday, November 24, 2024
HomeNewsകുതിച്ചുയരുന്നത് കാണാൻ ഒരു പകലിന്റെ കാത്തിരിപ്പ്കൗണ്ട്ഡൗൺ ഇന്ന്.

കുതിച്ചുയരുന്നത് കാണാൻ ഒരു പകലിന്റെ കാത്തിരിപ്പ്കൗണ്ട്ഡൗൺ ഇന്ന്.

ജോൺസൺ ചെറിയാൻ.

ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റർ അകലെ, ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂർ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി.ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ചന്ദ്രയാൻ മൂന്നിൽ ആണ്. സതീഷ്ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപണം. പരിശോധനകളെല്ലാം പൂർത്തിയാക്കി, വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ. ഇന്നുച്ചയ്ക്ക് രണ്ടു 2.35ന് കൗണ്ട് ഡൗൺ തുടങ്ങും.

RELATED ARTICLES

Most Popular

Recent Comments