Sunday, December 1, 2024
HomeAmericaഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.

ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്.

ഷാജി രാമപുരം.

ഡാളസ് : ഹൃസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലിത്താ ഡോ.ജോസഫ് മാർ ബർന്നബാസിന് ഹൃദ്യവും ഊഷ്മളവുമായ വരവേൽപ്പ് ഡാളസ് ഡിഎഫ്ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകി.

 

റവ. അലക്സ്‌ യോഹന്നാൻ, റവ. ഷൈജു സി. ജോയ്, റവ.ജോബി ജോൺ, റവ.എബ്രഹാം തോമസ്, ബാബു സി. മാത്യു, പി. ടി മാത്യു, തോമസ് മാത്യു, സി.എം. മാത്യു,  ആൻഡ്രൂസ് അഞ്ചേരി, പി. ടി. ഐസക്,  പി. എം എബ്രഹാം, ഷാജി എസ്.രാമപുരം, ലീലാമ്മ ഐസക്, മോളി ആൻഡ്രൂസ്  എന്നിവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

 

സഫ്രഗൻ മെത്രാപ്പോലിത്തായായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായിട്ടാണ് തിരുവനന്തപുരം – കൊല്ലം, കൊട്ടാരക്കര – പുനലൂർ എന്നീ ഭദ്രാസനങ്ങളുടെ അധിപൻ കൂടിയായ  ഡോ. മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്താ ഡാളസിൽ സന്ദർശനത്തിന് എത്തുന്നത്.

 

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്  മാർത്തോമ്മാ ദേവാലയത്തിൽ ജൂലൈ 16 ഞായറാഴ്ച രാവിലെ 8.30 ന്  വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, ആദ്യ കുർബ്ബാന ശുശ്രുഷക്കും  സഫ്രഗൻ മെത്രാപ്പോലീത്ത  നേതൃത്വം നൽകും.

 

ജൂലൈ 16 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസിലെ സെഹിയോൻ

മാർത്തോമ്മ ദേവാലയത്തിൽ വെച്ച്  കേരള എക്യൂമെനിക്കൽ  ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments