Sunday, December 1, 2024
HomeKeralaകഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മുളക് ‌സ്‌പ്രേ‌ പ്രയോ​ഗം, പിന്നാലെ മർദനം പ്രതി അറസ്റ്റിൽ.

കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മുളക് ‌സ്‌പ്രേ‌ പ്രയോ​ഗം, പിന്നാലെ മർദനം പ്രതി അറസ്റ്റിൽ.

ജോൺസൺ ചെറിയാൻ.

കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുടെ നേർക്ക് മുളക് ‌സ്‌പ്രേ‌ അടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജാണ് (33 കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. 2023 ഏപ്രിൽ 19ന് രാത്രി 8.30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരപ്പിൽ എന്ന സ്ഥലത്തെ ഒരു വീട്ടിൽ റെയ്ഡിനായി കടയ്ക്കൽ പൊലീസ് എത്തിയത്. വീട്ടിലേക്ക് പ്രവേശിച്ച പൊലീസിനെ അവിടെയുണ്ടായിരുന്ന പ്രതി മുളക് സ്‌പ്രേ അടിച്ചശേഷം മർദ്ദിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments