Thursday, December 11, 2025
HomeIndiaആരാധകരെ ഒഴിവാക്കാന്‍ സിഗ്നല്‍ തെറ്റിച്ചു വിജയ്ക്ക് പിഴ.

ആരാധകരെ ഒഴിവാക്കാന്‍ സിഗ്നല്‍ തെറ്റിച്ചു വിജയ്ക്ക് പിഴ.

ജോൺസൺ ചെറിയാൻ.

രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല.500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു.പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്.

RELATED ARTICLES

Most Popular

Recent Comments