Wednesday, December 10, 2025
HomeIndiaസാംസങ്ങിന്റെ ‘മോണ്‍സ്റ്റര്‍’ എത്തി.

സാംസങ്ങിന്റെ ‘മോണ്‍സ്റ്റര്‍’ എത്തി.

ജോൺസൺ ചെറിയാൻ.

സാംസങ് മോണ്‍സ്റ്റര്‍ എന്നു വിശേഷിപ്പിക്കുന്ന ഗ്യാലക്‌സി എം34 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 50 എംപി ക്യാമറയും 6000എംഎച്ച് ബാറ്ററിയുമായി വിപണിയിലെത്തിയ ഗ്യാലക്‌സി എം35ക്ക് 16,999 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.ഫുള്‍ എച്ച്ഡി റസല്യൂഷനോടുകൂടിയ 6.5വ ഇഞ്ച്ഫുള്‍ എച്ച്ഡി+ എസ് അമോലെഡ് സ്‌ക്രീനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാനായി വിഷന്‍ ബൂസ്റ്റര്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50എംപി പ്രൈമറി നോ ഷേക് ക്യാമറയാണ് ഗ്യാലക്‌സി എം 34ല്‍ അവതരിപ്പിച്ചിട്ടുള്ളത്. 8എപി 120-ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും സെല്‍ഫികള്‍ക്കായി 13എംപി ഉയര്‍ന്ന റെസല്യൂഷനുള്ള മുന്‍ ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments