Thursday, December 26, 2024
HomeKeralaഇന്നുകൂടി ശക്തമായ മഴയുണ്ട് അലേര്‍ട്ടുകള്‍ ഇങ്ങനെ.

ഇന്നുകൂടി ശക്തമായ മഴയുണ്ട് അലേര്‍ട്ടുകള്‍ ഇങ്ങനെ.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തീരദേശ, മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരും. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിനാല്‍ നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെ മുതല്‍ ഒരു ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം അപകട സാധ്യത മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments