ജോൺസൺ ചെറിയാൻ.
ചലച്ചിത്ര നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. അച്ചാണി രവിയുടെ വിയോഗം സാംസ്‌കാരിക കേരളത്തിനും ചലച്ചിത്ര ലോകത്തിനും കൊല്ലം നിവാസികള്‍ക്കും തീരാ നഷ്ടമാണെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. സമ്പത്തിന്റെ ഏത് ഉന്നതിയില്‍ നിന്നാലും സ്വാര്‍ത്ഥനാകാതിരിക്കുക എന്ന പാഠം പകര്‍ന്നുകൊണ്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. എക്കാലത്തും മനുഷ്യര്‍ക്കൊപ്പം നിന്ന മനുഷ്യരെ സ്‌നേഹിച്ച ഒരു ഹ്യുമനിസ്റ്റായിരുന്നു അച്ചാണി രവിയെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.