ജോൺസൺ ചെറിയാൻ.
വേദപണ്ഡിതനായിരുന്ന രാജാവ് യയാതിയുടെ കഥ കേട്ടുകാണുമല്ലോ ? ശുക്രാചാര്യരുടെ മകളും തന്റെ ആദ്യ ഭാര്യയുമായ ദേവയാനി അറിയാതെ അസുരരാജാവായ വൃഷപർവന്റെ മകൾ ശർമിഷ്ഠയെ വിവാഹം കഴിച്ചതിന് ശുക്രാചാര്യരുടെ ശാപം ഏൽക്കേണ്ടി വന്ന രാജാവ്. മകളെ വഞ്ചിച്ച് ശർമിഷ്ഠയെ രഹസ്യമായി വിവാഹം ചെയ്തതറിഞ്ഞ് കോപാകുലനായ ശുക്രാചാര്യർ യയാതിയുടെ യൗവ്വനം നഷ്ടപ്പെടട്ടെയെന്ന് ശപിച്ചു. ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു. ഇതിന് പിന്നാലെ യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യവും ഭരിച്ചു. ഇത് പുരാണ കഥ. സമാന കഥ ഈ 21-ാം നൂറ്റാണ്ടിൽ നടക്കുകയാണ്. സ്ഥലം അമേരിക്ക. യയാതിയുടെ സ്ഥാനത്ത് അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ.