Thursday, December 26, 2024
HomeKeralaകനത്ത മഴ അവധി 11 ജില്ലകൾക്ക് അലേർട്ടുകളും അറിയാം.

കനത്ത മഴ അവധി 11 ജില്ലകൾക്ക് അലേർട്ടുകളും അറിയാം.

ജോൺസൺ ചെറിയാൻ.

കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കാസർകോട്, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകൾക്കു അവധി ബാധകമല്ല. മലപ്പുറത്ത് പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

RELATED ARTICLES

Most Popular

Recent Comments