Saturday, December 28, 2024
HomeKeralaപത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം :കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് – മലയടിയിലാണ് സംഭവം. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അക്ഷയ്.

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് വിദ്യാർത്ഥി കുളിക്കാനിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന് വീട്ടുകാർ പറയുന്നു. അപകടം നടന്നയുടൻ അക്ഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

Most Popular

Recent Comments