Sunday, November 24, 2024
HomeKeralaനീല, വെള്ള, കറുപ്പ് പുകയുടെ നിറം നോക്കി പറയാം കാറിന്റെ പ്രശ്‌നം.

നീല, വെള്ള, കറുപ്പ് പുകയുടെ നിറം നോക്കി പറയാം കാറിന്റെ പ്രശ്‌നം.

ജോൺസൺ ചെറിയാൻ.

കാറുകളുടെ പ്രശ്‌നം കണ്ടെത്താന്‍ അത്ര എളുപ്പകരമായ ഒന്നല്ല. എന്നാല്‍ പ്രശ്‌നം കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കാന്‍ എളുപ്പവുമാണ്. കാറിന്റെ പ്രശ്‌നങ്ങള്‍ പുകയുടെ നിറത്തിലൂടെ കണ്ടെത്താന്‍ കഴിയും. പുകയുടെ നിറവും മണവും മനസിലാക്കിയാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്.

നീല, വെള്ള, കറുപ്പ് തുടങ്ങിയ പുകയുടെ നിറങ്ങള്‍ കാറിന്റെ പ്രശ്‌നങ്ങള്‍ കൂടി വ്യക്തമാക്കുന്നതാണ്.

കാറിലെ നീല നിറത്തിലുള്ള പുക കംപല്‍ഷന്‍ ചേംബറില്‍ ഓയില്‍ കത്തുന്നതിന്റെ സൂചനയാകാം. പിസ്റ്റണ്‍ റിങ്ക്‌സ്, തെറ്റായ വാല്‍വ് സീലുകള്‍, പോസിറ്റീവ് ക്രാങ്കേസ് വെന്റിലേഷന്‍ സംവിധാനത്തിന്റെ തകരാറുകള്‍ എന്നിവയകാം ഇതിന് പിന്നില്‍.

വെള്ള പുകയാണ് നിങ്ങളുടെ കാര്‍ പുറന്തള്ളുന്നതെങ്കില്‍ കംപല്‍ഷന്‍ ചേംബറില്‍ വെള്ളത്തിന്റെയോ കൂളെന്റിന്റെയോ സാന്നിധ്യമാണ്. ഇത് കാറുകളില്‍ കാണുന്ന സാധാരണ പ്രശ്‌നമാണ്. ഈ പ്രശ്‌നം പൊട്ടിയ സിലിണ്ടര്‍ ഹെഡ്, ഗാസ്‌കറ്റ് തകരാറോ അല്ലെങ്കില്‍ കേടായ ഇന്‍ടേക്ക് മാനിഫോള്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം.

കറുത്തപുക കാറുകളില്‍ കാണുന്ന സാധാരണ പ്രശ്‌നമാണ്. കാറിലെ ഇന്ധനവും വായുവും കൂടിച്ചേരുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഓക്‌സിജന്‍ സെന്‍സര്‍ തകരാറും എയര്‍ഫില്‍റ്റര്‍ തകരാറുമാണ് കറുത്തപുക ഉണ്ടാകുന്നതിന് കാരണം.

കാറിന്റെ പുകയുടെ മണവും ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കരിഞ്ഞതോ കത്തുന്നതോ പോലെയോ ഉള്ള മണം കംപല്‍ഷന്‍ ചേംബറില്‍ ഓയില്‍ കലര്‍ന്നതു കൊണ്ടാണ്. മൂക്കടപ്പിക്കുന്ന രീതിയിലുള്ളതോ ചീഞ്ഞതോ ആയുള്ള മണം കാറ്റലറ്റിക് കണ്‍വര്‍ട്ടറിലെ പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments