ജോൺസൺ ചെറിയാൻ.
പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഹജ്ജിനിടെ ഉമ്മയോടൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജൂൺ 18നാണ് താരം ഹജ്ജിനെത്തിയത്. ഹജ്ജിന്റെ കർമ്മങ്ങളുടെ ഭാഗമാണ് മക്കയിലെ മുസ്ദലിഫയെന്ന പ്രദേശത്ത് രാപ്പാർക്കൽ. ഇതിന്റെ ഭാഗമായി നിലത്ത് ചെറിയ വിരിപ്പിൽ ഹജ്ജ് ചെയ്യുന്നവർക്കായുള്ള ഇഹ്റാം വസ്ത്രം ധരിച്ച് കിടക്കുന്ന ബാബർ അസമിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.