Tuesday, February 10, 2026
HomeKeralaനാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത.

നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത.
നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് സാധാരണ മഴ തുടരാൻ സാധ്യത. സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയുണ്ടാകും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

RELATED ARTICLES

Most Popular

Recent Comments