Friday, May 30, 2025
HomeKerala70 ലക്ഷം രൂപ ആര് നേടും? ഇന്നറിയാം, നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്.

70 ലക്ഷം രൂപ ആര് നേടും? ഇന്നറിയാം, നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്.

ജോൺസൺ ചെറിയാൻ.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മല്‍ NR 3323 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നിര്‍മല്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്.

കേരള ലോട്ടറി വകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിര്‍മല്‍. ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയിലൂടെ ഫലം അറിയാനാകും.

Read Also: റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി രാഹുല്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചു; മണിപ്പൂരിലെ അവസ്ഥ ഭീകരമെന്ന് കെ സി വേണുഗോപാല്‍

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഭാ?ഗ്യശാലിക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് അധികൃതര്‍ മുമ്പാകെ സമര്‍പ്പിക്കുകയും വേണം.

RELATED ARTICLES

Most Popular

Recent Comments