ജോൺസൺ ചെറിയാൻ.
സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 60% ത്തിന്റെ കുറവ്. സാധാരണ കാലവർഷം തിമിർത്ത് പെയ്യുന്നവയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട 70% ലധികം മഴയും ലഭിച്ചിട്ടില്ല. കെഎസ്ഇബി, ജലസേചന അണക്കെട്ടുകളിൽ പലയിടങ്ങളിലും ശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15% മാത്രം ജലമാണ്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.