ജോൺസൺ ചെറിയാൻ.
അൻവർ അലിയല്ല, ഇന്ത്യയാണ് സെൽഫ് ഗോൾ വഴങ്ങിയതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്നലെ കുവൈറ്റിനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഹാഫ് ടൈമിന് മുൻപേ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ഗോൾ നേടി മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ, മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ അൻവർ അലിയുടെ കാലിൽ തട്ടി പന്ത് ഇന്ത്യയുടെ വലയിലേക്ക് കയറി. വിജയ തീരത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മത്സരം അവസാനിച്ചത് സമനിലയിൽ. തുടർന്നാണ്, താരത്തെ ചേർത്തുപിടിച്ച് ടീം ക്യാപ്റ്റൻ രംഗത്തെത്തിയത്. തെറ്റ് ആർക്കും സംഭവിക്കാം. മത്സരത്തിന് ശേഷം ഞങ്ങൾ അതിനെ പറ്റി ഞങ്ങൾ സംസാരിച്ചിട്ടില്ല. കാര nnണം, ഞങ്ങൾ പ്രൊഫെഷണൽ ഫുട്ബോൾ താരങ്ങളാണ്. ഇത് ആർക്കും സംഭവിക്കാവുന്നതാണ്, അതിനാൽ ടീം ഒട്ടാകെ അവനെ പിന്തുണക്കുമെന്ന് ഛേത്രി വ്യക്തമാക്കി.