Monday, June 16, 2025
HomeNewsഅതിഖ് അഹമ്മദിന്റെ കൊലപാതകം സഹോദരി സുപ്രീം കോടതിയിലേക്ക്.

അതിഖ് അഹമ്മദിന്റെ കൊലപാതകം സഹോദരി സുപ്രീം കോടതിയിലേക്ക്.

ജോൺസൺ ചെറിയാൻ.

കുപ്രസിദ്ധ മാഫിയ നേതാവും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരുവരുടെയും ഒളിവിൽ കഴിയുന്ന സഹോദരി ആയിഷ നൂറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.പൊലീസ് കസ്റ്റഡിയിലെ സഹോദരങ്ങളുടെ മരണവും യുപി എസ്ടിഎഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അനന്തരവൻ അസദിന്റെ മരണവും അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഈ മൂന്ന് മരണങ്ങളും ദുരൂഹമാണെന്ന് ആയിഷ നൂറി ആരോപിക്കുന്നു. ഒളിവിൽ കഴിയുമ്പോഴാണ് ആയിഷ നൂറിയുടെ ഹർജി.

RELATED ARTICLES

Most Popular

Recent Comments