ജോൺസൺ ചെറിയാൻ.
കാനഡയിൽ വമ്പൻ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കാട്ടുതീയിലുണ്ടായ പുക ഇപ്പോൾ അറ്റ്ലാൻ്റിക് സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിലെത്തിയെന്നാണ് നാസ പറയുന്നത്.
ഇതിൻ്റെ സാറ്റലൈറ്റ് ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കാനഡയിൽ കാട്ടുതീ പതിവാണ്. എന്നാൽ, ഈ വർഷം ഇത് വളരെ അധികമാണെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. 1995നു ശേഷം കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ആണിത്.