Tuesday, July 22, 2025
HomeNewsബലിപെരുന്നാൾ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി.

ബലിപെരുന്നാൾ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി.

ജോൺസൺ ചെറിയാൻ.

ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ.

ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നൽകണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്.കേരളത്തിൽ വ്യാഴാഴ്ച (ജൂൺ 29) ആണ് ബലി പെരുന്നാൾ.

RELATED ARTICLES

Most Popular

Recent Comments