Tuesday, March 31, 2026
HomeKeralaബസ് സ്റ്റോപ്പിൽ നിർത്താത്തതിന് ബസിനു നേരെ കല്ലെറിഞ്ഞു യുവതിയ്ക്ക് 5000 രൂപ പിഴ.

ബസ് സ്റ്റോപ്പിൽ നിർത്താത്തതിന് ബസിനു നേരെ കല്ലെറിഞ്ഞു യുവതിയ്ക്ക് 5000 രൂപ പിഴ.

ജോൺസൺ ചെറിയാൻ.

ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ ചുമത്തി. കൊപ്പൽ ജില്ലയിലെ ഹുലിഗിയിലേക്ക് ഹുലിഗെമ്മ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ ലക്ഷ്മി എന്ന യുവതിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് ലക്ഷ്മി പറയുന്നു. കോപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെയാണ് ലക്ഷ്മി കല്ലെറിഞ്ഞത്. നിർത്തിയ ബസിൽ ലക്ഷ്മി കയറിയിരിക്കുകയും ചെയ്തു. ബസ് ഡ്രൈവർ അവിടെ നിന്ന് മുനീർബാദ് പോലീസ് സ്റ്റേഷനിലേക്കാണ് ബസ് ഓടിച്ചത്. പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസിൽ ലക്ഷ്മി ഗ്രാമമായ ഇൽക്കലിലേക്ക് പോയി. ഇൽക്കലിലേക്ക് പോകുകയായിരുന്ന മറ്റൊരു സ്ത്രീയും രണ്ട് കുട്ടികളുമാണ് ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments