Monday, December 15, 2025
HomeKeralaശജറതുൻ ത്വയ്യിബ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടന്നു.

ശജറതുൻ ത്വയ്യിബ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടന്നു.

അജ്മൽ തോട്ടോളി.

മലപ്പുറം : കഴിയുന്ന ഇടങ്ങളിൽ ഒരുമയോടെ ചേർന്ന് നിൽക്കാൻ കഴിയുന്ന  സഹവർത്തിത്വം മതസമൂഹങ്ങൾക്കിടയിൽ നിലനിർത്താൻ നമുക്ക് കഴിയണമെന്ന് സോളിഡാരിറ്റി . സഹവർത്തിത്വത്തിൽ ഊന്നിയ സംവാദ സംസ്കാരവും സമുദായങ്ങൾ തമ്മിൽ  പരസ്പര കൊടുക്കൽ വാങ്ങലുകളും  വർദ്ധിപ്പിക്കാൻ പരിശ്രമിക്കും എന്നും സോളിഡാരിറ്റി കൂട്ടിച്ചേർത്തു.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ദുൽഹജ്ജ് മാസം പ്രമാണിച്ച് നടത്തുന്ന ‘ശജറതുൻ ത്വയ്യിബ’ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ഡോ. ഇ എം സക്കീർ ഹുസൈൻ (ഡയലോഗ് സെന്റർ കേരള ) നിർവഹിച്ചു.
പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ.കെ.എൻ, ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം, ജസീം സുൽത്താൻ യാസിർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വാഹിദ് കോഡൂർ സ്വാഗതവും അമീൻ വേങ്ങര  നന്ദിയും പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments