Sunday, November 24, 2024
HomeKeralaജില്ലാ ആശുപത്രി അവഗണന: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.

ജില്ലാ ആശുപത്രി അവഗണന: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.

വെൽഫെയർ പാർട്ടി .

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു. ഡെങ്കിപ്പനിയും പകർച്ച രോഗങ്ങളും വർധിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യമന്ത്രി നിർദേശിച്ച പനി ക്ലിനിക് ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിടയിലാണ് ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ ഭയപ്പെടുത്തിക്കൊണ്ട് സ്ഥിരമായി പാമ്പുകളെ പിടിക്കപ്പെടുന്നത്. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ ജില്ലാ ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ആവശ്യമായ ഡോക്ടർമാരും നാഴ്‌സുമാരുമടക്കമുള്ള സ്റ്റാഫുകളെ നിയമിക്കണമെന്നും പനി ക്ലിനിക് അടക്കമുള്ളവ ഉടനടി ആരംഭിക്കണമെന്നും ഡോക്ടർമാരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് നസീറ ബാനു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, മണ്ഡലം പ്രസിഡന്റ് അതീഖ് ശാന്തപുരം, വാർഡ് മെമ്പർ റഹ്‌മത്ത് മോളി, നൗഷാദ് ഏലംകുളം എന്നിവർ സംസാരിച്ചു. സൈതാലി വലമ്പൂർ, ഹൈദർ താഴെക്കോട്, നിസാർ പെരിന്തൽമണ്ണ, അമീൻ ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments