Thursday, February 5, 2026
HomeKeralaഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണി ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണി ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി.

ജോൺസൺ ചെറിയാൻ.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മ്ലാവിനെ വേട്ടയാടിയ കേസിൽ നാളെ തോക്കുമായി സ്റ്റേഷനിൽ ഹാജരാകാൻ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ തോക്കുമായി നാളെ ഹാജരാകാനാണ് രാധാകൃഷ്ണനോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന് രാധാകൃഷ്ണൻ ഫോറസ്റ്റുകാരോട് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാധാകൃഷ്ണനെ ഇന്നലെ മർദ്ദിച്ചിരുന്നതായി സഹോദരി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments