Monday, May 26, 2025
HomeCinemaഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന "കട്ടപ്പാടത്തെ...

ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ” ചിത്രീകരണം ജൂലൈ രണ്ടാം വാരം ആരംഭിക്കും.

ഫൈസൽ ഹുസൈൻ.

ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ” ചിത്രീകരണം ജൂലൈ രണ്ടാം വാരം ആരംഭിക്കും.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലബാർ സിംഹം വാരിയൻ കുന്നൻ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തതിന്റെ പേരിൽ  ഭീഷണികളും സൈബർ ആക്രമണവും നേരിട്ട കലാകാരനാണ് ഫൈസൽ ഹുസൈൻ.
മലബാർ സിംഹം വാരിയൻകുന്നൻ കലാമൂല്യം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഫൈസൽ ഹുസൈന്റെ കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ
പാചക തൊഴിലാളികളുടെ ജീവിതം അനാവരണം ചെയ്ത മുഹബ്ബത്തിൻ ബിരിയാണി കിസ്സ,മെമ്മറി ഫുൾ , ടൈം ഓവർ , ലാസ്റ്റ് ലൗവർ, ആസാമീസ് ഭാഷയിൽ ആസാമിലെ കലാകാരന്മാർ അണിനിരന്ന ജ്യോതി ഷോർട്ട് ഫിലീമും  യൂട്യൂബിൽ വൈറലായിരുന്നു.
അന്താരാഷ്ട്ര പുരസ്ക്കാരം നേടിയ സോക്യുമെന്ററി സംവിധായകൻ കൂടിയാണ് ഫൈസൽ ഹുസൈൻ.
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ ” ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ
ടൈറ്റിൽ പോസ്റ്റർ ഇതിനോടകം വൈറലാണ്.
സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ. മോസസ് ആണ് ചിത്രത്തിന്റെ നിർമ്മാണം .പ്രബീഷ് ലിൻസി ഛായാഗ്രഹണവും സിബു സുകുമാരൻ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.
സംഗീതം – മിഥുലേഷ് ചോലക്കൽ,വരികൾ – നെവിൽ ജോർജ്, വി.പി.ശ്രീകാന്ത് നായർ പ്രോജക്റ്റ് കോഡിനേറ്റർ -അക്കു അഹമ്മദ്,സ്റ്റിൽസ് അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ് .
RELATED ARTICLES

Most Popular

Recent Comments