പി പി ചെറിയാൻ.
ഹൂസ്റ്റൺ :നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ റികിണ്ടിൽ വെൽനെസ്സ് വർക്ഷോപ് (പുതുക്കം പ്രാപിക്കേണ്ടി ആരോഗ്യം) എന്ന വിഷയത്തെകുറിച്ചു ശില്പശാല സംഘടിപ്പിച്ചു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ജൂൺ 17 ശനിയാഴ്ച നടന്ന ശില്പശാലയുടെ ഉത്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റർ ഡോ:ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ
നിർവഹിച്ചു.
ഇന്നത്തെ സമൂഹത്തിൽ മനുഷ്യൻ അനുഭവിക്കുന്ന മാനസിക ,ശാരീരിക ആത്മീയ പിരിമുറുക്കങ്ങളിൽ നിന്നും, വിഷാദം ഉത്കണ്ഠ സമ്മർദ്ദം ഇവയിൽനിന്നും സ്വയം വിമുക്തി നേടുവാൻ സാധ്യതയുള്ള വിഷയങ്ങളിൽ പരിശീലനവും പാണ്ഡിത്യം ലഭിച്ചിട്ടുള്ള ഡോ: ബിനു ചാക്കോ സൈക്യാട്രിസ്റ്റ് ,ഡോ: സിനി എബ്രഹാം സൈക്യാട്രിസ്റ്റ് ,റവ ഡോക്ടർ എ വി തോമസ് അമ്പല വേലിൽ പാസ്റ്ററൽ കൗൺസിൽ സൈക്കോളജിസ്റ്, എന്നിവർ പ്രബോധനവും ശാരീരിക പരിശീലനവും നൽകി.

അഭിവന്ദ്യ റൈറ്റർ ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ആയ റവ ജയ്‌സൺ തോമസ് ,മിസ്റ്റർ ടോം, ഫിലിപ്പ് എൻ ജെ എന്നിവരും വിവിധ വിഷയങ്ങളെ കുറിച്ചു വർക്ഷോപ്പിൽ ക്ലാസ്സുകൾ എടുത്തു. ഹൂസ്റ്റൺ മെട്രോ ഏരിയയിലെ മാർത്തോമ വികാരിമാർ ഡോക്ടർ സാജൻ വർഗീസ്, റവ സന്തോഷ് തോമസ് ,റവ സാം ഈശോ,റവ സോനു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു ഈ വെൽ വർക്ഷോപ്പിൽ സന്നിഹിതരായിരുന്നു 13 വയസ്സിനു മുകളിൽ പ്രായമുള്ള 160 ഓളം അംഗങ്ങൾക്കു ഉത്തേജനവും അനുഗ്രഹവും ആയിരുന്നു പ്രസ്തുത ശില്പശാലയെന്നു ഐക്യകണ്ഡേന എല്ലാവരും അഭിപ്രായപ്പെട്ടു .